ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിവരങ്ങളും സൈനികവൃത്തങ്ങൾ പുറത്തുവിട്ടു. മുദാസ്സർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസുഫ് അസ്ഹർ, ഖാലിദ് (അബു ആകാഷ), മുഹമ്മദ് ഹസ്സൻ ഖാൻ എന്നിവരെയും വധിച്ചെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ......
പാകിസ്ഥാൻ തങ്ങളുടെ അഭിമാന ആയുധമായി കാണുന്ന ഒന്നാണ് ഫത്ത–II. ദീർഘദൂര ബാലിസ്റ്റിക് മിസൈലായ ഫത്ത–II പാകിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ചതാണ്. പാകിസ്ഥാന്റെ ശേഖരത്തിലെ പ്രധാന ആയുധമായ അത്യാധുനിക ഫത്ത–II 2025ലാണ് പാക് സൈന്യത്തിന്റെ ഭാഗമാകുന്നത്. ......
ബംഗളുരു: ദേശീയതലത്തിൽ ജാതി സെൻസസ് നടത്താൻ കേന്ദ്രം തീരുമാനിച്ചതും അതിനിടയിലുണ്ടായ പാക്ക് ആക്രമണവും കാരണം ജാതി സെൻസസ് റിപ്പോർട്ട് അംഗീകരിച്ച് നടപ്പിലാക്കുന്നതിലൂടെ നേടാമെന്ന് കരുതിയിരുന്ന ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കാതെ ഉഴലുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആദ്യതവണ മുഖ്യമന്ത്രിയായിരിക്കെ 2015 ലാണ് സിദ്ധരാമയ്യ ജാതി സെൻസസ് നടത്താൻ ഉത്തരവിട്ടത്. ......
പാകിസ്ഥാൻ ഇന്ത്യയെ ലക്ഷ്യംവെച്ച് നീങ്ങുകയാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം. ഇന്ത്യക്കെതിരെ അതിവേഗ മിസൈലുകളും ഡ്രോണുകളും പാകിസ്ഥാൻ ഉപയോഗിച്ചെന്നും എന്നാൽ അവയെല്ലാം ഇന്ത്യ പ്രതിരോധിച്ചെന്നും വാർത്താ സമ്മേളനത്തിൽ വിങ് കമാൻഡർ വ്യോമിക സിങ്, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി എന്നിവർ വ്യക്തമാക്കി. ......
തിരുവനന്തപുരം : ഇന്ത്യ– പാകിസ്ഥാൻ യുദ്ധപശ്ചാത്തലത്തിൽ രാജ്യത്തിനകത്തു നിന്നും പാകിസ്ഥാന് ലഭിക്കുന്ന സപ്പോര്‍ട്ട് നിരീക്ഷണവിധേയമാക്കണമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. അതിര്‍ത്തിക്കപ്പുറത്ത് നിന്നും നേരിടുന്ന എതിര്‍പ്പിനേക്കാൾ ഭയാനകമാണ് അതിര്‍ത്തിക്കുള്ളിൽ നിന്നും നേരിടുന്നതെന്നും അവ പ്രതിരോധിക്കാൻ ശക്തമായ നിരീക്ഷണവും നടപടികളും വേണമെന്നും കേന്ദ്ര ഇന്റലിജൻസ് ഏജൻസി നൽകിയ മുന്നറിയിപ്പിൽ പറയുന്നു. ......
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹർജി. ബിജെപി എംപി വിഘ്നേഷ് ശിശിറാണ് രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്നും വിദേശ യാത്ര ചെയ്യാൻ അനുവദിക്കരുത് എന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ......
ജമ്മുവിന്റെ നഗരമേഖല കേന്ദ്രീകരിച്ച് പാക്കിസ്ഥാൻ ഡ്രോണ്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഡ്രോണുകള്‍ വന്നതിനു പിന്നാലെ ഇന്ത്യൻ സൈന്യം അതി ശക്തമായ രീതിയില്‍ തിരിച്ചടി നല്കി.
അപായ സൈറണ്‍ മുഴങ്ങിയതിനെ തുടർന്ന് ആളുകള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. കഴിഞ്ഞ 15 മിനിറ്റിനിടെ പല തവണ ഡ്രോണ്‍ ആക്രമണം നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ......
ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാനായി തുർക്കി നിർമിത ഡ്രോണുകളും പാകിസ്ഥാൻ ഉപയോഗിച്ചുവെന്ന് ഇന്ത്യ. ഭട്ടിൻഡയിൽ കണ്ടെത്തിയ ഡ്രോണുകളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ......
ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായേക്കാവുന്ന ആശങ്ക അകറ്റാനാണ് ഐ ഒ സി ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.
ഇന്ത്യന്‍ ഓയിലിന് രാജ്യമെമ്പാടും ആവശ്യത്തിന് ഇന്ധനശേഖരമുണ്ട്. വിതരണ ശൃംഖലകളും സുഗമമായാണ് പ്രവര്‍ത്തിക്കുന്നത്. ......